രണ്ടില ഇല്ലെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പി ജെ ജോസഫ് വിഭാഗം

രണ്ടില ഇല്ലെങ്കിലും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് പി ജെ ജോസഫ് വിഭാഗം

രണ്ടില ചിഹ്നം ലഭിക്കാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് പി ജെ ജോസഫ് വിഭാഗം. ചിഹ്നത്തേക്കാൾ പ്രധാനം മുന്നണിയും പ്രവർത്തകരുമാണ്. തദ്ദേശ തെരഞ്ഞടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും ജോസഫ് വിഭാഗം നേതാക്കൾ പറഞ്ഞു.

ചിഹ്നമില്ലെങ്കിലും പ്രവർത്തകർ കൂടെയുണ്ടെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. എന്നാൽ രണ്ടില ജോസ് വിഭാഗത്തിന് നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ പാർട്ടി നീക്കം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നൽകി ഹൈക്കോടതി വിധിയുണ്ടായത്. ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും സമാന ഉത്തരവിറക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

Share this story