ബിജെപിക്ക് അനുകൂലമായ മാറ്റം ജനങ്ങളിലുണ്ടാകണമെന്ന് സുരേഷ് ഗോപി; അയ്യപ്പൻ ഒരാളെയും വെറുതെവിടില്ല

ബിജെപിക്ക് അനുകൂലമായ മാറ്റം ജനങ്ങളിലുണ്ടാകണമെന്ന് സുരേഷ് ഗോപി; അയ്യപ്പൻ ഒരാളെയും വെറുതെവിടില്ല

ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിക്ക് അനുകൂലമായി മാനസികമായ മാറ്റം ജനങ്ങളിലുണ്ടാകണമെന്ന് നടൻ സുരേഷ് ഗോപി. സംസ്ഥാനത്ത് ഇരു മുന്നണികളും ആരോപണങ്ങളിൽ പെട്ടിരിക്കുന്ന കാര്യം സൂചിപ്പിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി

അന്വേഷണങ്ങൾ എന്തായി തീരുമെന്ന് വ്യക്തമല്ല. ഞാൻ തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ഒരാളുണ്ട്. ആരെയും വെറുതെ വിടില്ല. എന്റെ അയ്യൻ, എന്റെ അയ്യപ്പൻ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.

ശക്തമായ ഭരണം കാഴ്ചവെക്കാൻ സാധിക്കുന്ന തരത്തിലുള്ള മാറ്റമാണ് ഉണ്ടാകേണ്ടത്. കേരളത്തിൽ എവിടെയൊക്കെ ബിജെപിക്ക് ഭരണം ലഭിക്കുന്നുവോ അവിടെയൊക്കെ മികവ് നേരിട്ട് കാണാം. അതുതന്നെയാണ് മറ്റ് പാർട്ടികൾ ഭയക്കുന്നത്. ജനങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കേണ്ടതുണ്ടെങ്കിൽ ഈ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this story