റഡാറും കൊണ്ടുവന്നാൽ കാല് കഴയ്ക്കും; കേരളത്തിൽ വന്ന് ആറാടാമെന്ന് ഇ ഡി കരുതേണ്ട: മന്ത്രി തോമസ് ഐസക്

Share with your friends

കിഫ്ബിക്കെതിരെ അന്വേഷണം എന്ന വാർത്തക്ക് പിന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെയെന്ന് ആവർത്തിച്ച് ധനമന്ത്രി തോമസ് ഐസക്. ഇ ഡിയാണ് വാർത്ത ചോർത്തിയത്. തലക്കെട്ട് ഇതാകണം എന്നുവരെ നിർദേശം വന്നു.

സർക്കാരിനെതിരെ ഉപജാപം നടത്തുകയാണ് ഇഡി. റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കും. ഇഡി അയച്ച വാട്‌സാപ്പ് സന്ദേശവും മന്ത്രി വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. സർക്കാരിനെ അട്ടിമറിക്കാൻ ഇഡിയും സിഎജിയും ഗൂഢാലോചന നടത്തി. നിയമസഭയിൽ വെച്ചിട്ടില്ലാത്ത റിപ്പോർട്ടിൽ ഇ ഡി നടപടി അവകാശ ലംഘനമാണെന്നും ഐസക് ചൂണ്ടിക്കാട്ടി

കേരളത്തിൽ വന്ന് ആറാടാം എന്ന് കരുതരുത്. ഇ ഡി നടപടിയും സിഎജിയുടെ അവകാശ ലംഘനത്തെയും സംബന്ധിച്ച് പ്രതിപക്ഷ നേതാവ് മൗനം വെടിയണം. കിഫ്ബി അണ്ടർ ഇഡി റഡാർ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സർക്കാരിനെ കിട്ടില്ല. നിയമപരമായി നേരിടാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!