വിമർശനങ്ങൾ ഉൾക്കൊണ്ട് ആശങ്ക മാറ്റുന്നതാണ് ജനാധിപത്യം: എ വിജയരാഘവൻ

വിമർശനങ്ങൾ ഉൾക്കൊണ്ട് ആശങ്ക മാറ്റുന്നതാണ് ജനാധിപത്യം: എ വിജയരാഘവൻ

വിമർശനങ്ങൾ ഉൾക്കൊണ്ട് ആശങ്ക മാറ്റുന്നതാണ് ജനാധിപത്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. പോലീസ് നിയമഭേദഗതി ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് വിമർശനം ഉയർന്നപ്പോഴാണ് പിൻവലിച്ചത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്ന വിമർശനം ഉപേക്ഷിക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു

കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെ തുടർന്ന് സിപിഐഎം സെക്രട്ടേറിയറ്റ് യോഗം ചേർന്നാണ് നിയമഭേദഗതി പിൻവലിക്കാൻ സർക്കാരിന് നിർദേശം നൽകാൻ തീരുമാനമായത്. പോലീസ് ആക്ട് 118 എ വകുപ്പ് ഭേദഗതി ചെയ്തുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട് മൂന്നാം നാളാണ് സംഭവം

ഭേദഗതി പ്രഖ്യാപിച്ചതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വന്നതായി മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ച നിയമസഭയിൽ നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ

Share this story