കമറുദ്ദീനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; ജയിലിലേക്ക് തന്നെ മാറ്റും

കമറുദ്ദീനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു; ജയിലിലേക്ക് തന്നെ മാറ്റും

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ഇന്ന് ഉച്ചയ്ക്ക് ശേഷം ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് എംഎൽഎയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് കമറുദ്ദീനെ പരിയാരത്ത് എത്തിച്ചത്. ആശുപത്രിയിൽ നിന്നിറങ്ങുന്ന കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റും.

Share this story