രണ്ടിലയിൽ തർക്കം തുടരുന്നു: ജോസഫിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, അടിയന്തര സ്റ്റേയില്ല

രണ്ടിലയിൽ തർക്കം തുടരുന്നു: ജോസഫിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, അടിയന്തര സ്റ്റേയില്ല

കേരളാ കോൺഗ്രസിന്റെ അഭിമാന ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പി ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ ചിഹ്നം അനുവദിച്ച ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ഹർജിയിൽ അടുത്ത മാസം വിശദമായ വാദം ഡിവിഷൻ ബഞ്ച് കേൾക്കും. കഴിഞ്ഞ ദിവസമാണ് രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സമാന ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്.

തർക്കത്ത തുടർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുകയാണ്. ജോസ് വിഭാഗത്തിന് ടേബിൾ ഫാനും ജോസഫ് വിഭാഗത്തിന് ചെണ്ടയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്.

Share this story