സ്വർണക്കടത്ത് കേസ്; ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു

സ്വർണക്കടത്ത് കേസ്; ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു

തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർത്തു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. ഇന്ന് വൈകുന്നേരത്തോടെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കള്ളപ്പണം വെളുപ്പിച്ച കേസിന് പുറമേ തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ കൂടി ശിവശങ്കറിന് പങ്കുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ എം ശിവശങ്കർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. കസ്റ്റംസിൽ അപേക്ഷ കോടതി പരിഗണിക്കുകയും ചെയ്തു. ശിവശങ്കർ ജയിലിലെത്തി അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം സ്വർണക്കളളക്കടത്തിന് നേതൃത്വം നൽകിയിരുന്നത് ശിവശങ്കർ ആണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതി അറിയിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കണ്ടെത്തൽ അടിസ്ഥാനത്തിൽ കസ്റ്റംസ് പിന്നീട് ശിവശങ്കരൻ രഹസ്യമൊഴി കാക്കനാട് ജില്ലാ ജയിലിൽ എത്തി കോടതി അനുമതിയോടെ രേഖപ്പെടുത്തുകയും ചെയ്തു.

സ്വപ്ന സുരേഷും ശിവശങ്കറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ശിവശങ്കറിനെ കസ്റ്റംസ് കാക്കനാട് ജയിലിലെത്തി അറസ്റ്റ് ചെയ്യും. കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ ശിവശങ്കരന് അഞ്ചാം പ്രതിയാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Share this story