തനിക്കെതിരെ അന്വേഷണം നടത്തിയെന്ന ചെന്നിത്തലയുടെ വാദം നുണ; സർക്കാർ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും

തനിക്കെതിരെ അന്വേഷണം നടത്തിയെന്ന ചെന്നിത്തലയുടെ വാദം നുണ; സർക്കാർ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും

ബാർ കോഴ കേസിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തി തെളിവില്ലെന്ന് കണ്ടെത്തിയതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം നുണ. ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണം നടന്നിട്ടില്ല. ബിജു രമേശ് കഴിഞ്ഞ മാസം കോഴ ആരോപണം നടത്തിയപ്പോൾ അന്വേഷണത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഗവർണർക്ക് കത്തും നൽകിയിരുന്നു

ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിനായി ബാറുടമകളിൽ നിന്ന് പിരിച്ച ഒരു കോടി രൂപ ചെന്നിത്തലക്ക് നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇത് രഹസ്യമൊഴിയിൽ നിന്ന് മറച്ചുവെക്കാൻ ചെന്നിത്തലയും ഭാര്യയും സ്വാധീനിച്ചതായി ബിജു രമേശ് തിങ്കളാഴ്ച ആരോപിച്ചിരുന്നു

അതേസമയം ചെന്നിത്തല, കെ ബാബു എന്നിവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സർക്കാർ സ്പീക്കർക്കും ഗവർണർക്കും ഇന്ന് റിപ്പോർട്ട് നൽകിയേക്കും. ഇരുവരുടെയും അനുമതി ലഭിച്ചാൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കും.

Share this story