കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല; വികസനം അട്ടിമറിക്കാൻ നോക്കുന്നുവെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ല; വികസനം അട്ടിമറിക്കാൻ നോക്കുന്നുവെന്ന് മുഖ്യമന്ത്രി

കിഫ്ബിയെ തകർക്കാനുള്ള നിലപാട് നാട് അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണത്. സാധാരണ കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ സിഎജിയുടെ അന്തിമ റിപ്പോർട്ടിൽ ഉണ്ടാകാറില്ല. അങ്ങനെയുണ്ടായത് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെയും സർക്കാരിനെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങുന്ന പ്രശ്‌നമില്ല

1999ലെ ഇടതു സർക്കാരാണ് കിഫ്ബി സ്ഥാപിച്ചത്. അന്ന് മുതൽ 2016 വരെ കിഫ്ബി മൂന്ന് തവണ ധനസമാഹരണം നടത്തിയിട്ടുണ്ട്. 1999ലാണ് ആദ്യമായി കടമെടുത്തത്. ഇപ്പോൾ കിഫ്ബി ഓഡിറ്റിന് വിധേയമായ സ്ഥാപനമാണ്. അല്ലെന്നത് വ്യാജ പ്രാചരണമാണ്.

2014-15ലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് സ്വരൂപിക്കാൻ തീരുമാനമായത്. ഈ ശ്രമം തുടങ്ങും മുമ്പ് ഭരണം മാറി. 2016ൽ ഇടതുസർക്കാർ അധികാരത്തിലെത്തി പോരായ്മകൾ തിരിച്ചറിഞ്ഞു. സമഗ്രമായ മാറ്റങ്ങൾ നടപ്പാക്കി. അതിപ്രഗത്ഭമായ ബോർഡാണ് കിഫ്ബിയെ നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story