എം കെ രാഘവൻ എംപിക്കെതിരെ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം

എം കെ രാഘവൻ എംപിക്കെതിരെ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം

കോഴിക്കോട് എംപി എം കെ രാഘവനെതിരെ വിജിലൻസ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അധിക തുക ചെലവഴിച്ചെന്ന വെളിപ്പെടുത്തലിലുമാണ് അന്വേഷണം. വിജിലൻസ് കോഴിക്കോട് യൂനിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് എംകെ രാഘവനെതിരെ കൈക്കൂലി ആരോപണം വരുന്നത്. ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപറേഷനിൽ അദ്ദേഹം കുടുങ്ങുകയായിരുന്നു. ഫൈവ് സ്റ്റാർ ഹോട്ടൽ തുടങ്ങാനെന്ന പേരിൽ തന്നെ സമീപിച്ചവരോട് അഞ്ച് കോടി രൂപ തെരഞ്ഞെടുപ്പ് ചെലവിലേക്ക് തരണമെന്ന് എം കെ രാഘവൻ ആവശ്യപ്പെടുന്നതായുള്ള ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്

2014 തെരഞ്ഞെടുപ്പിൽ 20 കോടി ചെലവഴിച്ചതായും സ്റ്റിംഗ് ഓപറേഷനിൽ രാഘവൻ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചാണ് അന്വേഷണത്തിനൊരുങ്ങുന്നത്.

Share this story