പോലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് പോലീസ് ഓഫീസർമാർക്ക് ഡിജിപിയുടെ നിർദേശം

പോലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് പോലീസ് ഓഫീസർമാർക്ക് ഡിജിപിയുടെ നിർദേശം

പോലീസ് ആക്ട് ഭേദഗതിയിൽ നടപടി എടുക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശം. പരാതി കിട്ടിയാലുടൻ വിവാദ നിയമപ്രകാരം നടപടിയെടുക്കരുതെന്നാണ് സർക്കുലർ. മാധ്യമങ്ങളിലൂടെ അധിക്ഷേപം നേരിട്ടതായുള്ള പരാതികൾ ലഭിച്ചാൽ പോലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം

നിയമ സെല്ലിൽ നിന്നുള്ള നിർദേശങ്ങൾ കിട്ടിയ ശേഷമേ തുടർ നടപടിയെടുക്കാവൂ. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകിയത്

പോലീസ് ആക്ട് ഭേദഗതി പരിഷ്‌കരിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമം ചോദ്യം ചെയ്ത് കെ സുരേന്ദ്രൻ, ഷിബു ബേബി ജോൺ എന്നിവർ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നിയമം പരിഷ്‌കരിക്കും വരെ പുതിയ നിയമം നിലനിൽക്കുമെങ്കിലും അതിന്റെ പരിധിയിൽ വരുന്ന കേസുകൾ രജിസ്റ്റർ ചെയ്യില്ലെന്നും സർക്കാർ അറിയിച്ചു.

Share this story