വിവാദമായ പോലീസ് ആക്ട് ഭേദഗതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം; ഗവർണറെ ഔദ്യോഗികമായി അറിയിക്കും

വിവാദമായ പോലീസ് ആക്ട് ഭേദഗതി റദ്ദാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം; ഗവർണറെ ഔദ്യോഗികമായി അറിയിക്കും

വിവാദമായ പോലീസ് ആക്ട് ഭേദഗതി സർക്കാർ പിൻവലിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുമ്പാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത്.

തീരുമാനം ഗവർണറെ ഔദ്യോഗികമായി അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് ഉടനെ പുറത്തിറക്കും. ഏത് തരം മാധ്യമങ്ങൾ വഴിയുള്ള ആക്ഷേപം നടത്തിയാൽ പോലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും നടപടിയെടുക്കാൻ അധികാരം നൽകുന്നതായിരുന്നു ഓർഡിനൻസ്.

സാധാരണ ബുധനാഴ്ച ചേരേണ്ട മന്ത്രിസഭാ യോഗം ചീഫ് സെക്രട്ടറിയുടെ അസൗകര്യത്തെ തുടർന്നാണ് ഇന്നത്തേക്ക് ചേർന്നത്. സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കുന്നത് ഇതാദ്യമാണ്. നിയമ ഭേദഗതി സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായതോടെയാണ് തീരുമാനം

Share this story