ഗുണനിലവാരമില്ല: 32,122 ആന്റിജൻ പരിശോധന കിറ്റുകൾ സംസ്ഥാനം തിരിച്ചയച്ചു

ഗുണനിലവാരമില്ല: 32,122 ആന്റിജൻ പരിശോധന കിറ്റുകൾ സംസ്ഥാനം തിരിച്ചയച്ചു

ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് എത്തിച്ചതിൽ മുപ്പതിനായിരം ആന്റിജൻ ടെസ്റ്റ് കിറ്റുകൾ തിരിച്ചയച്ചു. അയ്യായിരം കിറ്റുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചയച്ചത്.

പൂനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സെല്യൂഷനിൽ നിന്നാണ് ഒരു ലക്ഷം ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വാങ്ങിയത്. ഇതിൽ 62,858 കിറ്റുകൾ ഉപയോഗിച്ചു. 5050 കിറ്റുകളിലെ പരിശോധനാ ഫലം വ്യക്തമായില്ല. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് 32,122 കിറ്റുകൾ തിരിച്ചയച്ചത്.

ഉപയോഗിച്ച കിറ്റുകളുടെ മുഴുവൻ തുകയും കമ്പനിക്ക് നൽകാൻ ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരിവിറക്കി. മറ്റ് കമ്പനികളുടെ കിറ്റ് സ്റ്റോക്കുള്ളതിനാൽ പരിശോധന തടസ്സപെടില്ല.

Share this story