ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി ബാറുടമകളുടെ സംഘടന; ആർക്കും പണം നൽകിയിട്ടില്ല

ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി ബാറുടമകളുടെ സംഘടന; ആർക്കും പണം നൽകിയിട്ടില്ല

ബാർ കോഴക്കേസിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ തള്ളി ബാറുടമകളുടെ സംഘടന. ബാറുടമകളോ, സംഘടനയോ ആർക്കും പണം പിരിച്ചു നൽകിയിട്ടില്ലെന്ന് ഫെഡറേഷൻ ഓഫ് കേരളാ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാർ പറഞ്ഞു.

ബിജു രമേശിന്റെ നിലപാടുകൾക്ക് സ്ഥിരതയില്ല. അദ്ദേഹത്തിന്റെ ആരോപണം വ്യക്തിപരമാണ്. ബിജു രമേശ് രാഷ്ട്രീയ സ്വാധീനത്തിന് വിധേയനായോ എന്ന് സംശയിക്കന്നതായും സുനിൽകുമാർ പറഞ്ഞു

യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ പക്കൽ നിന്നും പിരിച്ചെടുത്ത പണം രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. ചെന്നിത്തലക്ക് ഒരു കോടിയും കെ ബാബുവിന് 50 ലക്ഷവും ശിവകുമാറിന് 25 ലക്ഷവുമാണ് നൽകിയത്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌

Share this story