ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ചെന്നിത്തല

കിഫ്ബിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. ധനമന്ത്രിയെ മുഖ്മയന്ത്രി ന്യായീകരിച്ചത് തെറ്റായിപ്പോയി.

ആര് സർക്കാരിനെ അട്ടിമറിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കുമെന്നും ചെന്നിത്തല പറഞ്ഞു

കിഫ്ബിക്കെതിരായ നീക്കം സംസ്ഥാനത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത നീക്കമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കിഫ്ബിയെ തകർക്കാനുള്ള നീക്കം അംഗീകരിക്കില്ല. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികൾക്ക് പിന്നാലെ സിഎജിയും വന്നു. ഇതിനൊന്നും വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share this story