സിഎജിക്കെതിരായ വാദം ബാലിശം: പിണറായി ജനങ്ങളെ പരിഹസിക്കരുതെന്ന് കെ സുരേന്ദ്രൻ

സിഎജിക്കെതിരായ വാദം ബാലിശം: പിണറായി ജനങ്ങളെ പരിഹസിക്കരുതെന്ന് കെ സുരേന്ദ്രൻ

സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംസ്ഥാനത്തെ മുതിർന്ന നേതാവായ പിണറായി വിജയൻ മുഖ്യമന്ത്രി കസേരയിൽ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കരുത്.

സിഎജി മൂന്ന് നാല് തവണ ഓഡിറ്റിംഗ് നടത്തിയതാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോൾ ഉറഞ്ഞു തുള്ളുന്നതിന്റെ കാരണം പകൽ പോലെ വ്യക്തമാണ്. കിഫ്ബി ഇടപാടിൽ വലിയ തോതിൽ അഴിമതി നടന്നിരിക്കുന്നു. അത് കണ്ടുപിടിക്കപ്പെടുമെന്ന വേവലാതിയാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്.

എല്ലാ അനുമതികളോടും കൂടിയാണ് വായ്പയെടുക്കുന്നതെന്ന് ധനകാര്യ മന്ത്രി പറയുന്നു. പിന്നെന്തിനാണ് പേടിക്കുന്നത്. സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാൽ മാത്രം മതി ഈ സർക്കാരിനെ പിരിച്ചുവിടാനെന്നും സുരേന്ദ്രൻ പറഞ്ഞു.

Share this story