പ്ലസ് ടു കോഴ: കെ എം ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

പ്ലസ് ടു കോഴ: കെ എം ഷാജിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്‌തേക്കും

പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെഎം ഷാജിയെ മൂന്നാം തവണയും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഷാജി സമർപ്പിച്ച രേഖകളിൽ വ്യക്തത തേടിയാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി രേഖകൾ നൽകിയിരുന്നു. ഭൂമിയിടപാട്, വീട് നിർമാണത്തിന് ചെലവഴിച്ച പണം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം എന്നിവയുടെ വിവരങ്ങളാണ് കൈമാറിയത്.

നേരത്തെ നൽകിയ കണക്കുകളുടെ അനുബന്ധ വിവരം മാത്രമാണിതെന്നും കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ ഡിയുടെ നിലപാട്. രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

Share this story