രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാതെ കോൺഗ്രസ്; പുഴുവരിച്ച് നശിച്ച നിലയിൽ
തന്റെ മണ്ഡലത്തിൽ വിതരണം ചെയ്യാനായി വയനാട് എംപി രാഹുൽ ഗാന്ധി എത്തിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യാതെ കോൺഗ്രസ്. കാലപ്പഴക്കത്തെ തുടർന്ന് കിറ്റുകൾ നശിക്കുകയും ചെയ്തു. നിലമ്പൂരിലെ ഗോഡൗണിൽ തള്ളിയ 250ഓളം ഭക്ഷ്യക്കിറ്റുകളാണ് പുഴുവരിച്ച് നശിച്ചത്
കടമുറി വാടകക്ക് എടുത്തയാൾ ഷട്ടർ തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഭക്ഷ്യസാധനങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവയാണ് നശിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നു. കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
