ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; സരിത്തിനും സ്വപ്‌നക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും

ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; സരിത്തിനും സ്വപ്‌നക്കും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാരംഭിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ശിവശങ്കറെ കാക്കനാട് ജയിലിൽ നിന്ന് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ എത്തിച്ചിരുന്നു

രാത്രി 12 മണിയോടെ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും കസ്റ്റംസ് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലാണ് സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയിൽ വാങ്ങിയത്. ശിവശങ്കറിനെ ഒപ്പമിരുത്തി ഇരുവരെയും ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം

കേസിലെ കൂടുതൽ പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കെടി റമീസ്, എഎം ജലാൽ, മുഹമ്മദ് ഷാഫി എന്നിവരെയാണ് മാറ്റിയത്. കൊഫെപോസ ചുമത്തിയതിനെ തുടർന്നാണ് നടപടി

Share this story