അച്ചടക്കം എല്ലാവർക്കും ബാധകമാണ്; കെ മുരളീധരനെതിരെ മുല്ലപ്പള്ളി

അച്ചടക്കം എല്ലാവർക്കും ബാധകമാണ്; കെ മുരളീധരനെതിരെ മുല്ലപ്പള്ളി

കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അച്ചടക്കം എല്ലാവർക്കും ബാധകമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സംയമനം പാലിക്കണം. മുരളീധരൻ വടകരയിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും മുല്ലപ്പള്ളി പറഞ്ഞു

വിമതരെ തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വടകരയിൽ പ്രചാരണത്തിനിറങ്ങില്ലെന്ന് മുരളീധരൻ മുന്നറിയിപ്പ് നൽകിയിരുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനിലെ സ്ഥാനാർഥിയെ ചൊല്ലിയായിരുന്നു തർക്കം

ആർ എം പിക്ക് നൽകിയ സീറ്റിൽ വിമത സ്ഥാനാർഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചതിനെതിരെയാണ് മുരളി രംഗത്ത് വന്നത്. മുന്നണി ധാരണ ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ വിമതനായി നിർത്തിയത് ശരിയല്ലെന്നായിരുന്നു മുരളീധരൻ ചൂണ്ടിക്കാട്ടിയത്.

Share this story