ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ വീണ്ടും ചോദ്യം ചെയ്യും. കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് കമറുദ്ദീനെ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയത്

പയ്യന്നൂരിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിലാണ് മുസ്ലിം ലീഗ് എംഎൽഎയെ ചോദ്യം ചെയ്യുക. നാളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തി അന്വേഷണ സംഘം കമറുദ്ദീനെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കമറുദ്ദീനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

Share this story