ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും

പാലാരിവട്ടം പാലം അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് രണ്ട് അപേക്ഷയും പരിഗണിക്കുന്നത്.

ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം വിജിലൻസ് പിൻവലിച്ചു.

ചികിത്സയിൽ തുടരുന്ന ലേക്ക് ഷോർ ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും കോടതി ഇന്ന് തീരുമാനമെടുക്കും.

Share this story