കേരളാ ബാങ്ക് ആദ്യ ഭരണസമിതി അധികാരത്തിലേറി; നമ്പർ വൺ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി

കേരളാ ബാങ്ക് ആദ്യ ഭരണസമിതി അധികാരത്തിലേറി; നമ്പർ വൺ ബാങ്കായി മാറുമെന്ന് മുഖ്യമന്ത്രി

കേരളാ ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്തു. സിപിഎം സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കലാണ് ഭരണസമിതി ചെയർമാൻ. എം കെ കണ്ണനെ വൈസ് ചെയർമാനായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരളാ ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രൊഫഷണൽ രീതിയിൽ കേരളാ ബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ബാങ്ക് പങ്കാളിയാകും. ആർബിഐയുടെ അനുമതി ലഭിച്ചാൽ കേരളാ ബാങ്കിന്റെ സംവിധാനത്തിലൂടെ പ്രവാസികൾക്ക് കേരളത്തിലേക്ക് പണം അയക്കാൻ സാധിക്കും

2019 നവംബർ 26നാണ് സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിച്ചത്. ഒരു വർഷം ഇടക്കാല ഭരണസമിതിക്കായിരുന്നു നടത്തിപ്പ് ചുമതല. പ്രാഥമിക വായ്പാ സഹകരണസംഘങ്ങൾ, അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തെരഞ്ഞെടുത്തത്.

അഡ്വ. എസ് ഷാജഹാൻ, അഡ്വ. ജി ലാലു, എസ് നിർമലാ ദേവി, എം സത്യപാലൻ, കെ ജെ ഫിലിപ്പ്, കെ വി ശശി, അഡ്വ. പുഷ്പദാസ്, എംകെ കണ്ണൻ, എ പ്രഭാകരൻ, പി ഗഗാറിൻ, ഇ രമേശ്ബാബു, കെ ജി വത്സല കുമാരി, സാബു അബ്രഹാം എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ

Share this story