ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ ഏഴ് കേസുകളിൽ കൂടി അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി കമറുദ്ദീനെ ഏഴ് കേസുകളിൽ കൂടി അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴ് കേസുകളിൽ കൂടി മുസ്ലീം ലീഗ് എംഎൽഎ എംസി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലാണ് എം.സി. കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ക്രൈംബ്രാഞ്ച് സിഐ രാജ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ സെൻട്രൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഏഴ് കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകിയത്. അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകും.

പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത 76 കേസുകളിൽ 70 എണ്ണത്തിലും ഇതോടെ കമറുദ്ദീൻ അറസ്റ്റിലായി. അതേസമയം കണ്ണൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത 13 കേസുകളിൽ മറ്റൊരു സംഘം എംഎൽഎയെ ചോദ്യം ചെയ്യുകയാണ്.

Share this story