നിയന്ത്രണം വിട്ട് കാർ തല കീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

നിയന്ത്രണം വിട്ട് കാർ തല കീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്

നിലമ്പൂർ : നിലമ്പൂർ കനോലി പ്ലോട്ടിനു സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി പത്തേ മുപ്പത്തോടെയാണ് അപകടം നിലമ്പൂരിൽ നിന്നും മമ്പാട് ഭാഗത്തേക്കു വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ ഇടതു ഭാഗത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് വലതു ഭാഗത്ത് തല കീഴായി മറിയുകയായിരുന്നു.

കാറിലുണ്ടായിരുന്ന തൃക്കലങ്ങോട് സ്വാദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത് ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story