എറണാകുളത്ത് യുവതിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Share with your friends

എറണാകുളം ആമ്പല്ലൂരിൽ യുവതിയെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആമ്പല്ലൂർ സ്വദേശി ആര്യചിറപ്പാട്ട് സൂര്യ(26)യെയാണ് മരിച്ച നിലയിൽ കണ്ടത്. സുഹൃത്തായ അശോകന്റെ വീട്ടിലെത്തിയ സൂര്യ മുറിയിൽ കയറി വാതിലടച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അശോകും വീട്ടുകാരും പോലീസിനോട് പറഞ്ഞു

രാവിലെ പത്തരയോടെയാണ് സൂര്യ അശോകിന്റെ വീട്ടിലെത്തിയത്. തുടർന്ന് ഒന്നാംനിലയിലെ അശോകിന്റെ മുറിയിലേക്ക് പോയി ഇരുന്നു. ഈ സമയം അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിംഗ് തൊഴിലാളികളും വീട്ടിലുണ്ടായിരുന്നു. സൂര്യയോട് സംസാരിച്ച് വീട്ടിലുള്ളവർ മുറിക്ക് പുറത്തേക്ക് പോയ സമയത്താണ് ഫാനിൽ ഷാൾ കെട്ടി തൂങ്ങിമരിച്ചതെന്ന് വീട്ടുകാർ പറയുന്നു.

വിവരമറിഞ്ഞ് മറ്റുള്ളവർ എത്തിയപ്പോൾ മൃതദേഹം കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു. വാതിൽ തുറന്ന് യുവതിയെ നിലത്തിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി പറയുന്നു. പി എസ് സി പരിശീലന കേന്ദ്രത്തിൽ വെച്ചാണ് സൂര്യ അശോകിനെ പരിചയപ്പെടുന്നത്. നാല് വർഷം മുമ്പ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതായി അശോക് പറഞ്ഞു. ഡിസംബർ 15ന് ഇയാളുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചിരിക്കുകയാണ്‌

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!