പ്രതികാരം തന്റെ രീതിയല്ല, സോളാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെടില്ലെന്ന് ഉമ്മൻ ചാണ്ടി

പ്രതികാരം തന്റെ രീതിയല്ല, സോളാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെടില്ലെന്ന് ഉമ്മൻ ചാണ്ടി

സോളാർ കേസിലെ മുഖ്യപ്രതി കെബി ഗണേഷ്‌കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഉമ്മൻ ചാണ്ടി. സത്യം പുറത്തുവരും. അത് എല്ലാവർക്കും അറിയാം. താനായിട്ട് സോളാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെടില്ല

സോളാർ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാധ്യത വന്നു. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. താനൊരു ദൈവവിശ്വാസിയാണ്. കേസ് വന്നപ്പോൾ അമിതമായി ദു:ഖിച്ചില്ല. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Share this story