ഇന്ന് സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4951 സമ്പർക്കരോഗികൾ കൂടി

ഇന്ന് സംസ്ഥാനത്ത് 27 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 4951 സമ്പർക്കരോഗികൾ കൂടി

സംസ്ഥാനത്ത് .
27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. ഇ.സി. ബാബുകുട്ടിയുടെ (60) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഡോ. ബാബുക്കുട്ടിയുടെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അനുശോചനം അറിയിച്ചു. കോവിഡിനെതിരായി എറണാകുളം മെഡിക്കൽ കോളേജിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹത്തിന്റേത്. ഓർത്തോപീഡിക്സ് വിഭാഗം മേധാവി എന്ന നിലയിലും ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനം മികച്ചതാണ്.

ഇതുകൂടാതെ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനി ജമീല ബീവി (68), കൂവളശേരി സ്വദേശി തങ്കപ്പൻ നായർ (81), ആലപ്പുഴ എടത്വ സ്വദേശി കൃഷ്ണൻ ദാമോദരൻ (76), ചേർത്തല സ്വദേശി പത്ഭനാഭൻ (72), ഹരിപ്പാട് സ്വദേശി സുധാകരൻ (64), കോട്ടയം ഈരാട്ടുപേട്ട സ്വദേശി നൗഷാദ് (51), മീനച്ചിൽ സ്വദേശിനി നൂർജഹാൻ (47), പുത്തൻപുരം സ്വദേശിനി മിനി (48), കോട്ടയം സ്വദേശി കെ.എൻ. ചെല്ലപ്പൻ (70), ശ്രീകണ്ഠമംഗലം സ്വദേശിനി റോസമ്മ (76), എറണാകുളം വാഴക്കുളം സ്വദേശിനി പാറുകുട്ടി (65), പള്ളുരുത്തി സ്വദേശിനി മറിയാമ്മ (68), കോതമംഗലം സ്വദേശി രാമകൃഷ്ണൻ (67), കൊമ്പനാട് സ്വദേശി കെ.ആർ. സോമൻ (55), തൃശൂർ കുന്നമംഗലം സ്വദേശിനി കൊച്ചന്നം (73), നെന്മാനിക്കര സ്വദേശിനി ഷെനോസ് ലിജു (38), മുല്ലൂർക്കര സ്വദേശി മുഹമ്മദ് കുട്ടി (69), ചാവക്കാട് സ്വദേശിനി നഫീസ (70), പൂങ്കുന്നം സ്വദേശിനി ലക്ഷ്മിയമ്മാൾ (86), വരവൂർ സ്വദേശിനി ബീവി (62), മലപ്പുറം ഇടരിക്കോട് സ്വദേശി മമ്മു (62), എടപ്പാൾ സ്വദേശി അബൂബക്കർ (80), കാടമ്പുഴ സ്വദേശിനി അയിഷ (62), കോഴിക്കോട് കറുവിശേരി സ്വദേശി എം.സി. ബോസ് (81), കുറ്റ്യാടി സ്വദേശിനി പി.സി. സാറ (61), വയനാട് മുട്ടിൽ സ്വദേശി കുഞ്ഞാലി (75) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2223 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

34 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 8, കണ്ണൂർ 5, എറണാകുളം, തൃശൂർ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസർഗോഡ് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Share this story