ഇരട്ടത്താപ്പ് രമേശ് ചെന്നിത്തലയുടെ സഹജസ്വഭാവമാണെന്ന് എ വിജയരാഘവൻ

Share with your friends

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട് ധനമന്ത്രി നടത്തിയ അഭിപ്രായമടക്കമുള്ള കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്ത് പ്രതികരണം അറിയിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. വ്യത്യസ്ത പ്രതികരണങ്ങളാണുണ്ടായത്. ഇത് ചർച്ച ചെയ്തിട്ടില്ല. ചർച്ചയ്ക്ക് ശേഷമേ അത് പറയാനാകൂ

വിജിലൻസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവനകൾ ഇരട്ടത്താപ്പാണ്. പ്രതിപക്ഷ നേതാവ് പലതും പറയും. ഇവിടെ വിജിലൻസ് നല്ലതാണെന്ന് പറയും. അദ്ദേഹത്തിന് നേരെ അന്വേഷണം വരുമ്പോൾ മോശമാണെന്ന് പറയും. ഇരട്ടത്താപ്പ് പ്രതിപക്ഷ നേതാവിന്റെ സഹജ സ്വഭാവമാണ്

അദ്ദേഹത്തിന് ഗുണം കിട്ടുമോയെന്ന് നോക്കിയാണ് അഭിപ്രായം പറയുന്നത്. സോളാർ കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇരയായ ആളുകളുടെ അഭിപ്രായവും വന്നല്ലോ അതല്ലേ പ്രധാനമെന്നും വിജയരാഘവൻ ചോദിച്ചു. കോൺഗ്രസിലേക്ക് കൂറുമാറി ഉമ്മൻ ചാണ്ടിയെ സഹായിക്കാൻ നടത്തിയ പ്രസ്താവനയെ പിൻപറ്റി എല്ലാം അവസാനിച്ചെന്ന് പറയാൻ കഴിയുമോ

അന്വേഷണത്തിന് ശേഷമുള്ള തുടർ നടപടികൾ നടക്കുകയാണ്. അതനുസരിച്ച് തീരുമാനങ്ങളെടുക്കും. കോൺഗ്രസുകാരുടെ വൈഭവമാണ് ബാർ കോഴ കേസിന്റെ പിന്നിൽ കോൺഗ്രസ് കാശുണ്ടാക്കാനായി അതിനെ ഉപയോഗപ്പെടുത്തിയെന്നും വിജയരാഘവൻ ആരോപിച്ചു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!