എറണാകുളത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു, 25 പേർക്ക് പരുക്ക്

എറണാകുളത്ത് കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു; ഡ്രൈവർ മരിച്ചു, 25 പേർക്ക് പരുക്ക്

എറണാകുളം പാലാരിവട്ടം ചക്കരപറമ്പിൽ കെ എസ് ആർ ടി സി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. 25 പേർക്ക് അപകടത്തിൽ പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്

പുലർച്ചെ നാലരയോടെയാണ് അപകടം. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം കടപുഴകി വീഴുകയും ചെയ്തു. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു

മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തിൽപ്പെട്ടവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Share this story