വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നു; കെ എസ് എഫ് ഇ റെയ്ഡിൽ സിപിഐക്കും എതിർപ്പ്

വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നു; കെ എസ് എഫ് ഇ റെയ്ഡിൽ സിപിഐക്കും എതിർപ്പ്

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ സിപിഐക്കും കടുത്ത അതൃപ്തി. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്‌ഡെന്ന് ജനയുഗം പത്രത്തിലെഴുതിയ ലേഖനത്തിൽ സിപിഐ വിമർശിക്കുന്നു

വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്ഡിൽ സാമ്പത്തിക കുറ്റവാളികളോടെന്ന പോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ ആരോപിക്കുന്നു

വിജിലൻസ് പരിശോധനയിൽ ആഭ്യന്തര വകുപ്പിനെതിരെ സിപിഎമ്മിൽ തന്നെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരായാണ് വിമർശനങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത്. റെയ്ഡ് സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറാൻ ഒരാഴ്ച വൈകുമെന്നാണ് വിജിലൻസ് അറിയിക്കുന്നത്.

വിജിലൻസ് ഡയറക്ടർ അവധി കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷമേ റിപ്പോർട്ട് കൈമാറുകയുള്ളു.

Share this story