ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം; പ്രധാനമന്ത്രി എത്തിയേക്കും

Share with your friends

ചേര്‍ത്തല: ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനു പ്രധാനമന്ത്രി എത്തിയേക്കുമെന്ന് മന്ത്രി ജി.സുധാകരന്‍. ഉദ്ഘാടനത്തിന് എത്താന്‍ പ്രധാനമന്ത്രിക്കു താല്‍പര്യമുണ്ടെന്ന് അറിയിച്ച് കഴിഞ്ഞ 20ന് അദ്ദേഹത്തിന്റെ ഓഫിസില്‍ നിന്ന് ഇ-മെയില്‍ സന്ദേശം ലഭിച്ചെന്ന് മന്ത്രി അറിയിച്ചു. അതിനെ സ്വാഗതം ചെയ്യുന്നതായി തിരികെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

” കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ് ബൈപാസ് പദ്ധതി. അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്. പദ്ധതിക്ക് അതിലൂടെ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്യും. ബൈപാസിന്റെ പണി അവസാന ഘട്ടത്തിലാണ്. അവ പൂര്‍ത്തിയാക്കി ഈ മാസം അവസാനമോ ജനുവരിയിലോ കമ്മിഷന്‍ ചെയ്യാമെന്നാണ് ആലോചിക്കുന്നത്. ആദ്യ പദ്ധതിയില്‍ അപ്രോച്ച് റോഡുകള്‍ വിഭാവനം ചെയ്തിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് അത്തരം പ്രശ്‌നങ്ങള്‍ പലതും പരിഹരിച്ചത്. ചെലവിന്റെ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത് ” – ജി.സുധാകരന്‍ പറഞ്ഞു.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!