ഇന്ന് സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5539 സമ്പർക്ക രോഗികൾ

ഇന്ന് സംസ്ഥാനത്ത് 28 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു; 5539 സമ്പർക്ക രോഗികൾ

സംസ്ഥാനത്ത് 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിനി സുമതി (65), പാൽക്കുളങ്ങര സ്വദേശി ഗണേശ പിള്ള (82), ശ്രീകാര്യം സ്വദേശി തുളസീധരൻ നായർ (57), തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചെന്നൈ സ്വദേശിനി പ്രേമ (60), കൊല്ലം തോവള്ളി സ്വദേശിനി ലീല ഭായ് (58), ആലപ്പുഴ റോഡുമുക്ക് സ്വദേശി ത്രിലോക് (64), മുള്ളത്തുവളപ്പ് സ്വദേശി കാസിം (85), കോട്ടയം ചങ്ങനാശേരി സ്വദേശി തോമസ് ചാക്കോ (93), വൈക്കം സ്വദേശി ഗോപാലകൃഷ്ണൻ (56), ആദിച്ചറ സ്വദേശിനി ഷാഹിദ (58), എറണാകുളം കൊച്ചി സ്വദേശിനി മേരി പൈലി (81), പച്ചാളം സ്വദേശി ടി. സുബ്രഹ്‌മണ്യൻ (68), മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് (90), തോപ്പുമ്പടി സ്വദേശിനി മേരി അസീംപ്റ്റ (72), ആലപാറ സ്വദേശി പാപ്പച്ചൻ (86), ഫോർട്ട് കൊച്ചി സ്വദേശിനി ഹവാബീ (72), ആലുവ സ്വദേശി അബ്ദുൾ ഹമീദ് (75), തൃശൂർ പുതൂർ സ്വദേശിനി ലീല (57), മലപ്പുറം തിരൂർ സ്വദേശി ഹംസ (70), കോഴിക്കോട് പുതിയങ്ങാടി സ്വദേശിനി നഫീസ (66), വേങ്ങര സ്വദേശിനി ഉണ്ണിമ (70), നാന്ദി സ്വദേശി അബ്ദു റഹ്‌മാൻ (65), മുക്കം സ്വദേശി ശ്രീധരൻ (75), വെള്ളപ്പറമ്പ് സ്വദേശിനി കുഞ്ഞാത്തു (76), മുക്കം സ്വദേശി മൂസ (75), രാമനാട്ടുകര സ്വദേശി രാമകൃഷ്ണൻ നായർ (87), താഴം സ്വദേശി രമേഷ് കുമാർ (49), കണ്ണൂർ മട്ടന്നൂർ സ്വദേശി അഹമ്മദ് കുട്ടി (88), എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 764, കോഴിക്കോട് 688, എറണാകുളം 585, തൃശൂർ 637, കോട്ടയം 537, തിരുവനന്തപുരം 371, ആലപ്പുഴ 430, പാലക്കാട് 269, കൊല്ലം 358, പത്തനംതിട്ട 220, വയനാട് 261, കണ്ണൂർ 165, ഇടുക്കി 152, കാസർഗോഡ് 102 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Share this story