ബുറേവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കയിൽ പ്രവേശിക്കും; നാളെ ഉച്ച കഴിഞ്ഞ് കേരളത്തിൽ അതീവ ജാഗ്രത

ബുറേവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കയിൽ പ്രവേശിക്കും; നാളെ ഉച്ച കഴിഞ്ഞ് കേരളത്തിൽ അതീവ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും. നാളെ ശ്രീലങ്കയും കടന്ന് തമിഴ്‌നാട് തീരത്തേക്ക് കാറ്റ് എത്തുന്നതോടെ കേരളത്തിലും ബുറേവിയുടെ സ്വാധീനം ആരംഭിക്കും

നിലവിൽ കന്യാകുമാരിയിൽ നിന്ന് 740 കിലോമീറ്റർ അകലെയാണ് കാറ്റ്. നാളെ ഉച്ച മുതൽ മറ്റന്നാൾ ഉച്ച വരെ കേരളത്തിന്റെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കാനാണ് നിർദേശം

തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ കനത്ത മഴക്കും കാറ്റിനും വഴിവെക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്

മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ ശ്രീലങ്കയിൽ പ്രവേശിക്കുന്ന കാറ്റ് കൂടുതൽ ശക്തിയോടെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെയോടെ തമിഴ്‌നാട് തീരത്ത് എത്തും. അതേസമയം ചുഴലിക്കാറ്റ് നേരിട്ട് കേരളത്തിൽ പ്രവേശിക്കില്ലെന്നാണ് നിഗമനം.

Share this story