സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 28 മരണം; 5924 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൊവിഡ്, 28 മരണം; 5924 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6316 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 28 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5539 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 634 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യപ്രവർത്തകരാണ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 5924 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 61,455 ആയി.

Share this story