കണ്ണൂർ കാപ്പിമലയിൽ യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂർ കാപ്പിമലയിൽ യുവാവ് വെടിയേറ്റ് മരിച്ചു

കണ്ണൂർ ആലക്കോട് കാപ്പിമലയിൽ യുവാവ് വെടിയേറ്റ് മരിച്ചു. മഞ്ഞപ്പുല്ലിലെ പരേതനായ സേവ്യർ-മറിയാമ്മ ദമ്പതികളുടെ മകൻ മനോജ്(45)ആണ് മരിച്ചത്. രാത്രി കൃഷിയിടത്തിലേക്ക് പോകും വഴി കയ്യിലുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായതെന്ന് സംശയിക്കുന്നു

മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തോക്കിന് ലൈസൻസുണ്ടായിരുന്നില്ല. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.

Share this story