ശബരിമലയിൽ കൂടുതൽ തീർഥാടകരെ അനുവദിക്കും; വാരന്ത്യത്തിൽ മൂവായിരം പേർക്ക് പ്രവേശനം
ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ തീർഥാടകരെ അനുവദിക്കും. വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് ഇന്ന് ആരംഭിക്കും. സന്നിധാനത്ത് പോലീസുകാർ അടക്കമുള്ള ജീവനക്കാരിൽ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണത്തോടു കൂടിയാകും ദർശനം അനുവദിക്കുക
തീർഥാടകരുടെ എണ്ണം സാധാരണ ദിവസങ്ങളിൽ രണ്ടായിരവും വാരാന്ത്യത്തിൽ മൂവായിരവുമായി ഉയർത്തും. ഇതിനനുസരിച്ചാകും ബുക്കിംഗ് സ്വീകരിക്കുക. മൂന്നാം തീയതി മുതലാകും ദർശനത്തിന് അനുമതി
നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ കൊവിഡ് പരിശോധനാ സംവിധാനങ്ങൾ തയ്യാറാക്കും. കൂടാതെ പത്തനംതിട്ട, നിലയക്കൽ, എരുമേലി, എന്നിവിടങ്ങളിലും കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കും. സന്നിധാനത്തും സുരക്ഷ ശക്തമാക്കും.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
