കള്ളപ്പണ ഇടപാട് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണ ഇടപാട് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കള്ളപ്പണ ഇടപാട് കേസിൽ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ സിംഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി ഇഡി കോടതിയെ അറിയിക്കും

സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്ന് ശിവശങ്കർ വാദിക്കും. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ശിവശങ്കർ ചൂണ്ടിക്കാണിക്കും. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന് ഇഡി ആവശ്യപ്പെടും

സ്വപ്‌ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണെന്നും ഇഡി പറയുന്നുണ്ട്. സുപ്രീം കോടതിയെ മുതിർന്ന അഭിഭാഷകനാണ് ശിവശങ്കറിനായി ഹാജാരാകുന്നത്.

Share this story