നടി നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു

നടി നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു

നടി നിഖില വിമലിന്റെ പിതാവ് എം ആർ പവിത്രൻ അന്തരിച്ചു. 61 വയസ്സായിരുന്നു. സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കൊവിഡ് ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു

സിപിഐഎം(എൽ) മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആലക്കോട് യു പി സ്‌കൂൾ മുൻ അധ്യാപകനുമാണ്. കലാമണ്ഡലം വിമലാ ദേവിയാണ് ഭാര്യ. അഖില മറ്റൊരു മകളാണ്. സംസ്‌കാരം ഇന്ന് രാവിലെ തൃച്ചംബരം എൻഎസ്എസ് ശ്മശാനത്തിൽ നടക്കും.

Share this story