പാലത്തായി പീഡന കേസ് സിബിഐ അന്വേഷിക്കണം; പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു

പാലത്തായി പീഡന കേസ് സിബിഐ അന്വേഷിക്കണം; പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു

പാലത്തായി പീഡനക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചു. ബിജെപി ഈ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പത്മരാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. കേസിപ്പോൾ അന്വേഷിക്കുന്നത് സർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്നും ബിജെപി ആരോപിക്കുന്നു. പെൺകുട്ടിക്ക് നീതി ലഭിക്കാൻ സിബിഐ അന്വേഷണം ആവശ്യമാണ്.

തളിപ്പറമ്പ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ല. ഇപ്പോൾ മേൽനോട്ട ചുമതലയുള്ള എഡിജിപി ജയരാജൻ വകുപ്പുതല നടപടി നേരിട്ടയാളാണെന്നും ബിജെപി ആരോപിക്കുന്നു.

Share this story