ബുറെവി ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി

ബുറെവി ചുഴലിക്കാറ്റ് : അഞ്ചു ജില്ലകളില്‍ നാളെ പൊതു അവധി

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളില്‍ വെള്ളിയാഴ്ച പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി.ദുരന്ത നിവാരണം, അവശ്യ സര്‍വീസുകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

‘ബുറെവി’ ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച്‌ തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 2020 ഡിസംബര്‍ 3 ന് അര്‍ദ്ധരാത്രിയോടെ തന്നെ രാമനാഥപുരത്ത് കൂടി കരയില്‍ പ്രവേശിക്കും. കാറ്റ് ഇന്ന് കേരളത്തിലെത്തില്ലെങ്കിലും സംസ്ഥാനത്ത് കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. നാളെ ഉച്ചയോടുകൂടി കേരളത്തിലെത്തുന്ന ബുറെവി അതിതീവ്ര ന്യൂനമര്‍ദ്ദമായി അറബികടലില്‍ പതിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

Share this story