കണ്ണൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥി ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള തില്ലങ്കേരി ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് നേതാവുമായ ജോർജുകുട്ടി ഇരുമ്പുകുഴി അന്തരിച്ചു. 63 വയസ്സായിരുന്നു. കേരളാ കോൺഗ്രസ് പിജെ ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമാണ്. കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചാർജും വഹിക്കവെയാണ് അന്ത്യം

ബുധനാഴ്ച പ്രചാരണത്തിന് ശേഷം വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന വരികയും പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വൈകാതെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

Share this story