നയതന്ത്ര ചാനൽ വഴി പ്രമുഖർ വിദേശത്തേക്ക് കള്ളപ്പണം കടത്തി; നിർണായക കണ്ടെത്തലുമായി കസ്റ്റംസ്

നയതന്ത്ര ചാനൽ വഴി പ്രമുഖർ വിദേശത്തേക്ക് കള്ളപ്പണം കടത്തി; നിർണായക കണ്ടെത്തലുമായി കസ്റ്റംസ്

നയതന്ത്ര ചാനൽ വഴി കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിയതായി കസ്റ്റംസ്. സ്വപ്‌നയും സരിത്തും ഇതുസംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിനെ അറിയിച്ചതായാണ് സൂചന. പല പ്രമുഖരും ഈ വലയത്തിലുണ്ടെന്ന് കസ്റ്റംസ് പറയുന്നു.

കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റ് മുൻ ഗൺമാൻ ജയഘോഷിനെയും ഡ്രൈവർ സിദ്ദീഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വർണക്കടത്ത് കേസിന്റെ അതേ പ്രാധാന്യത്തോടെയാണ് കള്ളപ്പണം കടത്ത് കേസും കസ്റ്റംസ് അന്വേഷിക്കുന്നത്.

പല പ്രമുഖരുടെയും കള്ളപ്പണം നയതന്ത്ര ചാനൽ വഴി വിദേശത്ത് എത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിനെ തുടർന്നാണ് സ്വപ്‌നയുടെയും സരിത്തിന്റെയും ജീവന് വരെ ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചത്.

Share this story