മുഖ്യമന്ത്രിയെ വെള്ള പൂശാനാണ് സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടതെന്ന് മുല്ലപ്പള്ളി

മുഖ്യമന്ത്രിയെ വെള്ള പൂശാനാണ് സ്വപ്‌നയുടെ ശബ്ദസന്ദേശം പുറത്തുവിട്ടതെന്ന് മുല്ലപ്പള്ളി

സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്ന കേസ് അട്ടിമറിക്കാനാണ് അഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സ്വർണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ളപൂശാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുമാണ് മുഖ്യപ്രതിയുടെ പേരിൽ ശബ്ദസന്ദേശം പുറത്തുവിട്ടത്.

ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇത്തരമൊരു ശബ്ദസന്ദേശം ജയിലിനകത്ത് നിന്നും പുറത്തുവരില്ല. കുറ്റാരോപിതയായ പ്രതിയുടെ പേരിൽ പുറത്തുവന്ന ശബ്ദസന്ദേശമാണ് സിപിഐഎം ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറിവരെ മുഖ്യമന്ത്രിയെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നത്. ഇതിൽ നിന്നു തന്നെ ഈ ശബ്ദസന്ദേശത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ സിപിഐഎമ്മാണെന്ന് മനസിലാകുമെന്ന് മുല്ലപ്പള്ളി ആരോപിച്ചു

അന്വേഷണത്തിന് അനുമതി വാങ്ങിയാൽ കേസെടുക്കാമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അനുമതി തേടേണ്ടത് പോലീസാണെന്ന് ജയിൽ വകുപ്പ് പറയുന്നു. ഇത്തരം ആശയക്കുഴപ്പം ആർക്ക് വേണ്ടിയാണ് ജയിൽ വകുപ്പും പോലീസും സ്വീകരിക്കുന്നതെന്ന് പരിശോധിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share this story