മുഖ്യമന്ത്രി തന്നെയാണ് പ്രചാരണത്തിന്റെ നായകൻ; ഇടത് മുന്നണി ചരിത്രവിജയം നേടുമെന്ന് എ വിജയരാഘവൻ

മുഖ്യമന്ത്രി തന്നെയാണ് പ്രചാരണത്തിന്റെ നായകൻ; ഇടത് മുന്നണി ചരിത്രവിജയം നേടുമെന്ന് എ വിജയരാഘവൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ചരിത്ര വിജയം നേടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മുഖ്യമന്ത്രി തന്നെയാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന് ഇടതുമുന്നണി മാറ്റി നിർത്തുന്നുവെന്ന ആക്ഷേപം വിജയരാഘവൻ തള്ളി. കൊവിഡ് സാഹചര്യത്തിൽ ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് പൊതുപരിപാടി സംഘടിപ്പിക്കാത്തത്. ഇടതു മുന്നണിക്ക് വൻ മുന്നേറ്റമുണ്ടാക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ചരിത്ര വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി സൈബർ ഇടങ്ങളിൽ മാത്രം പ്രചാരണം നയിക്കുന്നതിനെ യുഡിഎഫും ബിജെപിയും ഉന്നയിച്ചിരുന്നു. അഴിമതി ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെ മാറ്റിനിർത്തിയെന്നാണ് കോൺഗ്രസ്-ബിജെപി പാർട്ടികളുടെ ആരോപണം. ഇത്തരം ആരോപണങ്ങളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി തള്ളിയത്.

Share this story