സലാഹുദ്ദീൻ വധക്കേസ്: ഒമ്പത് ആർ എസ് എസ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Share with your friends

കണ്ണൂർ കണ്ണവത്ത് എസ് ഡി പി ഐ പ്രവർത്തകൻ മുഹമ്മദ് സലാഹുദ്ദിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന ഒമ്പത് ആർ എസ് എസ് പ്രവർത്തകർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതോടെ വിചാരണ കഴിയാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാധിക്കില്ല

തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്. ആർ എസ് എസ് മുഖ്യശിക്ഷക് അമൽരാജ്, റിഷിൽ, ആഷിക് ലാൽ, പികെ പ്രബിൻ, അശ്വിൻ, കെ രാഹുൽ, യാദവ്, മിഥുൻ എന്നവർക്കെതിരെയാണ് കുറ്റപത്രം. ഇതിൽ മിഥുൻ ഒളിവിലാണ്. പ്രതികളെല്ലാം 25ഓ അതിൽ താഴെയോ പ്രായമുള്ളവരാണ്

120 സാക്ഷികൾ, 40 തൊണ്ടിമുതൽ, 76 രേഖകൾ എന്നിവരും മൂന്നൂറിലേറെ പേജ് വരുന്ന കുറ്റപത്രത്തിലുണ്ട്. സലാഹുദ്ദിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരിമാരാണ് ദൃക്‌സാക്ഷികൾ.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!