മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിനേഷൻ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംപി എളമരം കരീം

മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിനേഷൻ വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് എംപി എളമരം കരീം

ദില്ലി: കൊവിഡ് പ്രതിരോധവും വാക്സിനേഷനും അടക്കമുളള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചുവെന്ന് സിപിഎം രാജ്യസഭാ എംപി എളമരം കരീം. കോവിഡ് പ്രതിരോധവും രാജ്യത്തെ ആരോഗ്യ മേഖലയുടെ നവീകരണവും സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പും വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് കത്തിൽ പരാമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കോവിഡ് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സിനേഷൻ നൽകാനുള്ള ഇടപെടൽ കേന്ദ്രം നടത്തണം.

പോളിയോ നിർമാർജ്ജന യജ്നം പോലെ രാജ്യവ്യാപകമായി വാക്സിനേഷൻ ക്യാമ്പയിൻ നടത്തേണ്ടതുണ്ട്. രാജ്യത്തെ ആരോഗ്യമേഖലയെ നവീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കേന്ദ്രം ആരോഗ്യരംഗത്തു കൂടുതൽ വിഹിതം നീക്കിവെക്കേണ്ടതുണ്ടെന്നും എളമരം കരീം വ്യക്തമാക്കി. പൊതുമേഖലയിൽ കൂടുതൽ ആരോഗ്യ കേന്ദ്രങ്ങൾ ഉണ്ടായാൽ മാത്രമേ സാധാരണ ജനങ്ങൾക്ക് ഫലപ്രദമായും ചെലവുകുറഞ്ഞ രീതിയിലും ആരോഗ്യ പരിപാലനം സാധ്യമാകൂ. കോവിഡ് പ്രതിരോധത്തിൽ കേരളം തീർത്ത മാതൃകയുടെ അടിസ്ഥാനം ഇതാണ്. സർക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാകൂ.

മാത്രമല്ല രാജ്യത്തെ സാമ്പത്തികസ്ഥിതി ഏറ്റവും മോശമായ ഈ സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ ആവശ്യമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. കോവിഡ് പാക്കേജുകൾ എന്ന പേരിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ ഒന്നും തന്നെ ഈ രീതിയിലുള്ളവയായിരുന്നില്ല. സിപിഐഎം നിരവധിതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ട ഈ കാര്യങ്ങൾ നടപ്പിലാക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. ഈ നിലയിൽ രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കാനാവശ്യമായ ദീർഘവീക്ഷണമുള്ള പദ്ധതികളും നയങ്ങളും നടപ്പിലാക്കണം എന്നും എളമരം കരീം ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദശലക്ഷത്തിൽ 6800ലധികം പേർക്ക് രോഗം ബാധിക്കുകയും നൂറുപേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കോവിഡ് പ്രതോരോധത്തിൽ കേന്ദ്ര സർക്കാരിന്റെ കൂടുതൽ കാര്യക്ഷമായ ഇടപെടൽ ആവശ്യമാണ്‌ എന്നും അദ്ദേഹം വ്യക്തമാക്കി. ജ്യത്തെ സാമ്പത്തികസ്ഥിതി ഏറ്റവും മോശമായ ഈ സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാൻ ആവശ്യമായ നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത്. കോവിഡ് പാക്കേജുകൾ എന്ന പേരിൽ പ്രഖ്യാപിച്ച ഉത്തേജന പാക്കേജുകൾ ഒന്നും തന്നെ ഈ രീതിയിലുള്ളവയായിരുന്നില്ല. സിപിഐഎം നിരവധിതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ട ഈ കാര്യങ്ങൾ നടപ്പിലാക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Share this story