തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം വർക്കലയിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. വർക്കല ചെമ്മരുതി പഞ്ചായത്തിലാണ് സംഭവം. 47കാരനായ അനിൽകുമാറിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. സിപിഎം പ്രവർത്തകനായിരുന്നു അനിൽകുമാർ. അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ഓഫീസിൽ നിന്നും വീട്ടിലേക്ക് പോകും വഴിയാണ് വെട്ടേറ്റത്

ഡിവൈഎഫ്‌ഐ നേതാവ് ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അനിൽകുമാറിനെ വെട്ടിയതെന്ന് ബിജെപി ആരോപിക്കുന്നു. തലയ്ക്ക് പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story