പിണറായി ഇറങ്ങുന്നു: മുഖ്യമന്ത്രി നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ; തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തും

പിണറായി ഇറങ്ങുന്നു: മുഖ്യമന്ത്രി നാളെ മുതൽ അഞ്ച് ദിവസം കണ്ണൂരിൽ; തെരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തും

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മുതൽ സജീവമാകും. നാളെ മുതൽ അഞ്ച് ദിവസം മുഖ്യമന്ത്രി കണ്ണൂർ ജില്ലയിലുണ്ടാകും. ധർമടത്തെ സിപിഎം പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. ധർമടത്തെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തും.

കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. മന്ത്രിമാരെ ഉൾപ്പെടെ ഇറക്കിയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ഇടതുമുന്നണി സജീവമാകുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. കൊട്ടിക്കലാശമില്ലെങ്കിലും ആവേശത്തിന് മുന്നണികളൊന്നും തന്നെ ഒട്ടും കുറവ് വരുത്തിയില്ല

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ഇടതുമുന്നണി പ്രചാരണം നയിക്കുന്നത്. അതേസമയം സർക്കാരിനെതിരെ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ മുൻനിർത്തിയാണ് യുഡിഎഫ്-ബിജെപി പ്രചാരണം കൊഴുക്കുന്നത്‌

Share this story