പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയെന്ന പരാതി; ശിശുക്ഷേമ സമിതി അധ്യക്ഷനെതിരെ അന്വേഷണം തുടങ്ങി

പോക്‌സോ കേസ് ഇരയോട് മോശമായി പെരുമാറിയെന്ന പരാതി; ശിശുക്ഷേമ സമിതി അധ്യക്ഷനെതിരെ അന്വേഷണം തുടങ്ങി

പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ അധ്യക്ഷനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി നാളെ രേഖപ്പെടുത്തും. ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

പോക്‌സോ കേസിലെ ഇരയെ കൗൺസിലിംഗിനായി എത്തിച്ചപ്പോൾ ശിശുക്ഷേമ സമിതി ചെയർമാൻ ഇ ഡി ജോസഫ് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും പരിഹസിച്ചെന്നുമാണ് പെൺകുട്ടി മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നൽകിയത്. തുടർന്നാണ് പോലീസ് കേസെടുത്തത്.

കണ്ണൂർ കുടിയാൻമല പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ ഇരയാണ് പെൺകുട്ടി. ഒക്ടോബർ 21നാണ് തലശ്ശേരി ശിശുക്ഷേമ സമിതി ഓഫീസിൽ കൗൺസിലിംഗിനായി കുട്ടിയെ എത്തിച്ചത്. എന്നാൽ വനിതാ കൗൺസിലർമാർക്കൊപ്പം ഇരുന്നാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നുമാണ് ഇ ഡി ജോസഫ് പറയുന്നത്.

Share this story